നമുക്കെന്ത് ലോക്ഡൗണ്‍ ! 30-ഓളം ജീവനക്കാരുമായി തുറന്നുപ്രവര്‍ത്തിച്ച റിലയന്‍സ് അടപ്പിച്ചു



ഞായറാഴ്ചയിലെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും അനുവദനീയമായതിലും ജീവനക്കാരുമായി തുറന്നുപ്രവര്‍ത്തിച്ച പാലാ കൊട്ടാരമറ്റത്തെ റിലയന്‍സ് ഷോപ്പിനെതിരെ നടപടി. പാലാ സിഐയുടെ നേതൃത്വത്തില്‍ പോലീസെത്തി ഷോപ്പ് അടപ്പിച്ചു. കര്‍ശന നിയന്ത്രണം നിലനില്‍ക്കുമ്പോഴും ജീവനക്കാര്‍ തന്നെ 30-ഓളം പേരാണ് ഷോപ്പിലുണ്ടായിരുന്നത്. 

വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പോലും 20 പേരെ മാത്രം അനുവദിച്ചിരിക്കുമ്പോഴാണ് റിലയന്‍സില്‍ ഈ കടുംകൈ. സൂപ്പര്‍മാര്‍ക്കറ്റ് തുറന്നിരിക്കുന്നത് കണ്ട് ഷോപിംഗിനെത്തിയവരും നിരവധി. എയര്‍കണ്ടീഷന്‍ ചെയ്ത ഷോപ്പിനുള്ളില്‍ രോഗപ്പകര്‍ച്ചയ്ക്കും സാധ്യതയേറെ. 

ജീവനക്കാരും ഉപഭോക്താക്കളമടക്കം ആളുകൂടിയതോടെ വിവരമറിഞ്ഞ് പോലീസെത്തി കട അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മാനേജര്‍ക്കെതിരെ കേസെടുക്കു
Previous Post Next Post