നാളെ മുതല്‍ ബാറുകളും റെസ്‌റ്റോറന്റുകളും അടച്ചിടും; ഹോം ഡെലിവറിക്ക് അനുമതി; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

  



 
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായ ഡല്‍ഹിയില്‍ റെസ്‌റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും. ടേക്ക് എവെ. ഹോം ഡലിവറി എന്നിവയ്ക്ക് മാത്രമാണ് അനുമതി. 

നിയന്ത്രണങ്ങളുടെ ഭാഗമായി തത്കാലം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു.

മെട്രോയിലും ബസിലും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതും ആലോചനയിലുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Previous Post Next Post