തിരുവല്ലയിൽ പെട്രോൾ പമ്പു ജീവനക്കാരന് കുത്തേറ്റു.





തിരുവല്ല : ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പു ജീവനക്കാരന് കുത്തേറ്റു.
വേങ്ങൽ സ്വദേശി അഖിൽ രാജിനാണ് കുത്തേറ്റത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒരാളെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറി.

ഇന്നലെ അർദ്ധരാത്രിയോടടുത്താണ് സംഭവം.  കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായത്.
Previous Post Next Post