കടുത്തുരുത്തി മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു.
ഒരാഴ്ചയായി കരൾ പ്രശ്നങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം
സംസ്കാരം നാളെ ഉച്ചക്ക് നടക്കും.
കേരള കോൺഗ്രസ് എം നേതാവായിരുന്നു. കഴിഞ്ഞ നാളുകളിൽ യുഡിഎഫിൽ സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.