കെ.എസ്.ആർ.ടി.സി ബസിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

വയനാട്: കെ.എസ്.ആർ.ടി.സി ബസിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. വയനാട് ബത്തേരി സ്റ്റോർ റൂമിലാണ് സംഭവം. ആർക്കും പരിക്ക് പറ്റിയിട്ടില്ല .
സംഭവത്തിൽ കെ.എസ്.ആർ.ടി.സി അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് പുലർച്ചെ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനുള്ള ബസിന് നൽകാനുള്ള ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിച്ച ടിക്കറ്റ് മെഷീൻ അടുത്ത കാലത്താണ് കെ.എസ്.ആർ.ടി.സി വാങ്ങിയത്.
أحدث أقدم