കോട്ടയം : ജനറൽ ആശുപത്രിയിലും വൈക്കം താലൂക്ക് ആശുപത്രിയിലും 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകുക.
കോവാക്‌സിനാണ് ഇവിടെ നൽകുക.
പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ജനറൽ ആശുപത്രികളിലും പാമ്പാടി, കുറവിലങ്ങാട് താലൂക്ക് ആശുപത്രികളിലും 18 വയസിനു മുകളിലുള്ളവർക്ക് കോവിഷീൽഡ് ഒന്ന്, രണ്ട് കരുതൽ ഡോസുകൾ നൽകും.
ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, അനുബന്ധ രോഗങ്ങളുള്ള 60 വയസിനു മുകളിലുള്ളവർ എന്നിവർ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പൂർത്തിയാകുമ്പോഴാണ് കരുതൽ ഡോസിന് അർഹരാവുക.