നിയന്ത്രണ ലംഘനം: ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പൊലീസ്



കോഴിക്കോട് ഇന്നലെ നടന്ന ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പൊലീസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 1500 പേർക്കെതിരെയാണ് കേസ്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു.
പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
എറണാകുളം പെരുമ്പാവൂരിലും നിയന്ത്രണം ലംഘിച്ചാണ് ബിജെപി പ്രകടനം നടത്തിയത്. പ്രകടനത്തിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. പോപ്പുലർ ഫ്രണ്ടിനെതിരെ ബിജെപി നടത്തുന്ന ജനജാഗ്രതാ സദസ്സ് ആയിരുന്നു പരിപാടി. ആലപ്പുഴ കൊലപാതകത്തിന് എതിരെ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നടത്തി പരിപാടിയിലാണ് 500ലേറെ പങ്കെടുത്തത്. അതേസമയം തൃശൂരിലെ ഇന്നത്തെ പരിപാടിയുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.
Previous Post Next Post