തിരുവനന്തപുരം:
പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്ബളത്തിലെ അപാകത പരിഹരിക്കാനും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുമുള്ള ശിപാര്‍ശ ഡി.ജി.പി സര്‍ക്കാറിന് സമര്‍പ്പിച്ചു.
ശമ്ബള പരിഷ്കരണ കമീഷന് ശിപാര്‍ശയില്‍ പൊലീസുകാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്നും വിവേചനമുണ്ടാക്കിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പരിശോധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ചാണ് പുതിയ ശിപാര്‍ശ. ഇത് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി അനില്‍ കാന്ത് കൈമാറി. അലവന്‍സ്, എച്ച്.ആര്.എ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് മുമ്ബ് ലോക്നാഥ് ബെഹ്റയും ചില ശിപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യങ്ങളും പുതിയ റിപ്പോര്‍ട്ടിലുണ്ട്.
ലോക്കല്‍, ക്യാമ്ബ്, സ്പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെ സേനാംഗങ്ങളുടെ ശമ്ബളത്തിലുണ്ടായ വേര്‍തിരിവിന് പരിഹാരം കാണുന്ന ശിപാര്‍ശകളാണ് ഡി.ജി.പി സമര്‍പ്പിച്ചത്.
അഗ്നിശമന സേന, വനം വകുപ്പ് എന്നിവയിലെ പോലെ കോണ്‍സ്റ്റബിള്‍, ഹവീല്‍ദാര്‍മാര്‍ എന്നിവര്‍ക്ക് ബാരക്ക് അലവന്‍സിന് പകരം എച്ച്.ആര്.എ അനുവദിക്കണമെന്നതാണ് ഇതില്‍ പ്രധാനം. ജീവന്‍പോലും പണയംവെച്ച് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് അടിസ്ഥാന ശമ്ബളത്തിന്റെ 10 ശതമാനം റിസ്ക് അലവന്‍സ് അനുവദിക്കണം.
പൊലീസ് പൊതുവിഭാഗത്തിലെ ഡ്രൈവര്‍ പി.സി, ഹവീല്‍ദാര്‍ എന്നിവരുടെ സ്പെഷല്‍ അലവന്‍സ് ബറ്റാലിയനിലെ ഡ്രൈവര്മാരെക്കാള് കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗം ഡ്രൈവര്‍മാരുടെയും അലവന്‍സുകള്‍ ഏകീകരിക്കണം.
സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് വിഭാഗത്തിലെ അംഗങ്ങള്‍ക്കും ഡേ ഓഫ് അലവന്‍സ് ലഭ്യമാക്കണം. സ്റ്റേഷന് റൈറ്റര്‍ അലവന്‍സ് മാസം 1000 രൂപയാക്കി നിശ്ചയിക്കണം. എസ്.ഐയായി നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥന് 22 വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ മൂന്നാംഘട്ട സ്ഥാനക്കയറ്റം ലഭ്യമാക്കണം. യൂനിഫോം ചെലവ് കൂടുതലാണെന്നതിനാല്‍ രണ്ട് ജോടി യൂനിഫോമിന്റെ തുകയായ 10,000 രൂപ പ്രതിവര്‍ഷം എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുവദിക്കണം. ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ ഡി.വൈ.എസ്.പിമാര്‍ക്കും സൈബര്‍ അലവന്‍സ് ലഭ്യമാക്കണം. പൊലീസ് ഓര്‍ക്കസ്ട്ര വിഭാഗത്തിന്റെ സ്പെഷല്‍ അലവന്‍സിലും മാവോവദാി വേട്ടക്കായി നിയോഗിച്ച തണ്ടര്‍ബോള്‍ട്ട് വിഭാഗത്തിന്റെ അലവന്‍സിലും മാറ്റം വരുത്തണമെന്നും ശിപാര്‍ശയുണ്ട്.