ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് തിരുവനന്തപുരം ഡിസിപി. അവശ്യവസ്തുക്കള്‍ തൊട്ടടുത്ത കടയില്‍നിന്ന് വാങ്ങണം. നിയമലംഘനമുണ്ടായാല്‍ കേസെടുക്കുമെന്ന് ഡിസിപി അങ്കിത് അശോകന്‍ അറിയിച്ചു. അതിനിടെ, ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. റോഡുകളില്‍ പൊലീസിന്‍റെ കര്‍ശന പരിശോധന തുടങ്ങി. അവശ്യസര്‍വീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ.
വെറുതെ പുറത്തിറങ്ങിയാല്‍ കേസ്; ജനങ്ങൾ സഹകരിക്കണം: പോലീസ്
ജോവാൻ മധുമല
0
Tags
Top Stories