പാമ്പാടി : അങ്കമാലി ഭദ്രാസനാധിപൻ നിവദി ശ്രീ യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബ്ബാന അർപ്പിച്ചു വൈകിട്ട് നടന്ന കൊടിയേറ്റിന് വികാരി റവ.ഫാ. കുര്യൻ സഖറിയാ പെരിയോർ മറ്റം ഇടവകയിലെ പട്ടക്കാരായ റവ.ഫാ ആൻഡ്രൂസ് ജോസഫ്ഐക്കരമറ്റത്തിൽ , റവ.ഫാ.അലക്സ് തോമസ് നാഴൂരി മറ്റത്തിൽ, റവ.ഡീക്കൻ . ഡിബി പി ഏബ്രഹാം പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
12 - 1 - 22 ബുധനാഴ്ച വൈകുന്നേരം 6.45 ന് സെന്റ് തോമസ് ക്വയറിന്റെ ഗാന ശുശ്രൂഷയെ തുടർന്ന് റവ.ഫാ.പി കെ ഗീവർഗീസ് കല്ലൂപ്പാറ വചന ശുശ്രൂഷ നിർവഹിക്കുന്നു
13.1 22 വൈകുന്നേരം പാമ്പാടി മാർകുറിയാക്കോസ് ദയറായിൽ നിന്നും പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ വാഹന അകമ്പടിയോടെ വിശുദ്ധ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നു ദേവാലയ കവാടത്തിൽ നിന്നും കത്തിച്ച മെഴുകുതിരികളോടെയാണ് വിശ്വാസികൾ എതിരേൽക്കുന്നത്
സന്ധ്യാ നമസ്കാരം, പ്രസംഗം, കുറ്റിക്കൽ കുരിശടിയിലേക്ക് റാസാ , ആശീർവാദം, എന്നിവയെ തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്
പ്രധാന പെരുന്നാൾ ദിവസമായ ജനുവരി 14 ന് പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രധാനകാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് ബാവാ തിരുമേനിയെ അനുമോദിച്ചു കൊണ്ട് റൈറ്റ് റവ. ഉമ്മൻ ജോർജ് (സിഎസ് ഐ സഭയുടെ കൊട്ടാരക്കര - കൊല്ലം ബിഷപ്പ് ) സംസാരിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ റവ.ഫാ പി കെ കുറിയാക്കോസ് (ഭദ്രാസന സെക്രട്ടറി) അദ്ധ്യക്ഷം വഹിക്കുന്നതും
ശ്രീ റജി സഖറിയാ (സിൻഡിക്കേറ്റ് അംഗം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി & പ്രസിഡന്റ് പാമ്പാടി സർവീസ് സഹകരണ ബാങ്ക്)
ശ്രീ സി എം മാത്യു ചേനേ പറമ്പിൽ (പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം )
ശ്രീ സാബു എം ഏബ്രഹാം (പാമ്പാടി പഞ്ചായത്തംഗം)
ശ്രീമതി സുനിത ദീപു (പാമ്പാടി പഞ്ചായത്തംഗം)
ശ്രീ ഐസക് പി ഏബ്രാഹം (ജനറൽ സെക്രട്ടറി ആർദ്ര ചാരിറ്റബിൾ സൊസൈറ്റി)
റവ ഫാ ആൻഡ്രൂസ് ജോസഫ് ഐക്കര മറ്റത്തിൽ,
ആദ്ധ്യാത്മിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കുന്നു.
തുടർന്ന് കൈമുത്ത്
പ്രഭാത ഭക്ഷണം, ആദ്യ ഫല ലേലം എന്നിവ ഉണ്ടായിരിക്കുന്നതാണ്
വൈകുന്നേരം 4 മണിക്ക് പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണത്തെ തുടർന്ന് നേർച്ച വിളമ്പ്
കൊടിയിറക്ക് ഇവയോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കുന്നതാണ്