കോട്ടയത്ത്‌ മകൻ അമ്മയെ വെള്ളത്തിൽ മുക്കി കൊന്നു

കോട്ടയം: ഉദയനാപുരം വൈക്കപ്രയാറിൽ
മകന്റെ മർദനത്തിനിരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(63)യാണ്
മരിച്ചത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദ്ദിക്കുകയായിരുന്നു. ഇവിടെ
നിന്നും അമ്മയെ വീടിന് സമീപത്തുള്ള തോട്ടിലേയ്ക്കു വലിച്ചിഴച്ച് കൊണ്ടു പോയി
മുക്കികൊലപ്പെടുത്തുകയായിരുന്നു. ശ്വാസതടസം നേരിട്ട് മന്ദാകിനിയെ ഉടൻ
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കാൻ പണം
നൽകാതിരുന്നതാണ് മർദ്ദനത്തിന്
കാരണമെന്നാണ് വിവരം. പ്രതിയായ മകനെ
പോലീസ് അറസ്റ്റ് ചെയ്തു.
أحدث أقدم