ദുബൈയിലെ പ്രമുഖ മലയാളി വ്യവസായിയാരുന്ന തമ്പാൻ നമ്പ്യാർ അന്തരിച്ചു







കണ്ണൂർ :  ദുബൈയിൽ ദീർഘകാലം പ്രവാസിയും പ്രമുഖ ബിസിനസുകാരനുമായിരുന്ന കണ്ണൂർ ചെറുകുന്ന് പാലക്കിൽ പുത്തൻവീട്ടിൽ തമ്പാൻ നമ്പ്യാർ (73) അന്തരിച്ചു. ഇന്നു രാവിലെ ആറരയ്ക്ക് കണ്ണൂരിലായിരുന്നു അന്ത്യം. വൈ.എം. ബെഷവാരി ട്രേഡിങ് കമ്പനി സ്ഥാപകനാണ്.

40വർഷത്തിലേറെ ദുബൈയിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം ഇപ്പോൾ നാട്ടിലായിരുന്നു.
ഭാര്യ : ഓമന. മക്കൾ: സന്തോഷ് (കോസി ഗാർമെന്റ്സ് ദുബൈ), സംഗീത (കാനഡ). മരുമക്കൾ : ജയരാജ്, പ്രിയ.

...
Previous Post Next Post