റെനിഗുണ്ട: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഇന്നലെ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി. സംഭവം നടന്നത് തിരുപ്പതിക്ക് സമീപം റെനിഗുണ്ടയിലാണ്.
പോലിസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കത്തിനെ തുടർന്ന് ഭാര്യയായ വസുന്ധര തന്റെ ഭർത്താവ് രവിചന്ദ്രനെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്.
എന്നിട്ടും കലിയടങ്ങാത്ത യുവതി ഭർത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. ശേഷം മുറിച്ച തല ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു