മന്നം ജയന്തി ഇന്ന്





ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്തു പത്മനാഭൻ്റെ 145-ാം ജയന്തി നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും.
പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നംസമാധിമണ്ഡപത്തിലും 60 താലൂക്ക് യൂണിയനുകളിലും , 5000 ത്തിൽപ്പരം കരയോഗങ്ങളിലും ലളിതമായ ചടങ്ങുകളോടെ ജന്മദിനാചരണം
നടത്തും. 

എല്ലാ കേന്ദ്രങ്ങളിലും രാവിലെ 11ന് സമുദായാചാര്യൻ്റെ ചിത്രത്തിനു മുൻപിൽ നിലവിളക്ക്  തെളിക്കുകയും പുഷ്പാർച്ച നടത്തുകയും ചെയ്യും.
പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ പുഷ്പാർച്ചന ആരംഭിച്ചു.

Previous Post Next Post