വിദേശ പൗരനെ കോവളത്ത് അപമാനിച്ച സംഭവം; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി




തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനെ അപമാനിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ പൊലീസുകാർക്കെതിരെ നടപടി. എസ്ഐ അനീഷ് ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിർദേശം. 

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിർദേശം നൽകിയത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് സൂചന. ഇതോടെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.


Previous Post Next Post