കൊല്ലം▪️ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കിയതിന് വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂരമര്‍ദനം.
പീഡനം സഹിക്ക വയ്യാതെ ബന്ധുവീടുകളിലും അയല്‍വീടുകളിലും അഭയം തേടിയ ഇരുവരെയും പിന്നീട് കരുനാഗപ്പള്ളിയിലെ ശാന്തിതീരം അഭയകേന്ദ്രത്തിലേക്കു മാറ്റി.
കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനില്‍ രാജന്‍ (80), പ്രഭാവതി (77) എന്നിവര്‍ക്കാണ് ഏകമകന്‍ രാജു(33)വില്‍ നിന്നും മര്‍ദനമേറ്റത്.
പീഡനക്കേസില്‍ ജയിലിലായ മകനെ രക്ഷിതാക്കള്‍ ജാമ്യത്തിലിറക്കിയിരുന്നു.
ജയില്‍ജീവിതം ഇഷ്ടപ്പെട്ട രാജു ജാമ്യത്തിലിറക്കിയത് ചോദ്യം ചെയ്തായിരുന്നു മാതാപിതാക്കളെ മര്‍ദിച്ചിരുന്നത്.
ഇരവിപുരം പോലീസില്‍ നാലു പ്രാവശ്യം പരാതിനല്‍കിയിട്ടും സംരക്ഷണം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ഒരു വര്‍ഷത്തിലേറെയായി മകന്‍ പലവട്ടം മര്‍ദിച്ചിരുന്നതായി ഇവര്‍ പറഞ്ഞു.