ആസിഡ് ആക്രമണം; അമ്മയ്ക്കും മകള്‍ക്കും പരുക്ക് പ്രതി ബൈക്കിൽ രക്ഷപെട്ടു

  



_വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്._ _പരുക്കേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു._
_അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവമുണ്ടായത്. സനലും ഭാര്യയും തമ്മില്‍ കുറച്ചുനാളുകളായി അകന്ന് കഴിയുകയായിരുന്നു._ _ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം._ _ആക്രമണത്തിന് ശേഷം പ്രതി സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണമാരംഭിച്ചു._


أحدث أقدم