ടോറസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, സംഭവം നടന്നത് മറ്റക്കരയിൽ






മറ്റക്കര: ടോറസ്സ് ലോറി ബൈക്കിലിയിടിച്ച് ഇരുചക്ര യാത്രക്കാരനായ യുവാവിന് ദാരണാന്ത്യം. 

മറ്റക്കര കിളിയന്‍കുന്ന് നിവാസി അഞ്ചാനിക്കല്‍ ഗോപാലന്റെ മകന്‍ ഷിബുവാണ് മരിച്ചത്. മറ്റക്കര വടക്കേടം ജംഗ്ഷന് താഴെ വടക്കേടത്തിനും ആലുംമൂടിനും ഇടയിലെ വളവില്‍ വെച്ചാണ് അപകടം നടന്നത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

 ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് മരിച്ചതായി ദൃസാക്ഷികള്‍ പറഞ്ഞു. അയര്‍ക്കുന്നം പോലീസെത്തിയാണ് മൃതദേഹം മാറ്റിയത്.


أحدث أقدم