ഈരാറ്റുപേട്ട പാലാ റോഡില്‍ ടൈല്‍ ഷോറൂമില്‍ വന്‍ തീപിടുത്തം. അരുവിത്തുറ കോളേജ് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മഠത്തില്‍ ടൈല്‍ ഷോറൂം എന്ന കടയിലാണ് ഉച്ചയ്ക്ക് 1.15-ഓടെ തീപടര്‍ന്നത്.
ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമിച്ചെങ്കിലും പൂര്‍ണമായി അണഞ്ഞില്ല. പിന്നീട്. പാലായില്‍ നിന്നും ഒരു യൂണിറ്റ് കൂടി എത്തിയാണ് തീയണച്ചത്. ആളപായങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായില്ല.
ഞായറാഴ്ച ആയിരുന്നതിനാല്‍ ഷോറൂം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ജോലിക്കാരായ ഏതാനും അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കടയ്ക്കുള്ളില്‍ ടൈലും സാനിറ്ററി പ്രോഡക്ടുകളും മാത്രമാണ് ഉണ്ടായിരുന്നത്. ചൂടില്‍ ഇവ പൊട്ടിത്തകര്‍ന്നു. അരമണിക്കൂറിനുള്ളില്‍ തീയണച്ചു.