പാമ്പാടി : പാമ്പാടിയിൽ കാർ റെസ്റ്റോറൻ്റിൽ ഇടിച്ച് കയറി അപകടം ഉണ്ടായി ഉച്ചക്ക് 12 മണിയോട് കൂടിയായിരുന്നു അപകടം
പാമ്പാടി കാർഷിക വിപണ കേന്ദ്ര ബിൾഡിംഗിന് എതിർവശത്ത് പ്രവർത്തിക്കുന്ന കോഫി ഹൗസിലേയ്ക്ക് ആണ് കാർ ഇടിച്ച് കയറിയത്
കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ വാഹനമാണ് കടയിൽ ഇടിച്ച് കയറിയത്
കടയുടെ മുൻഭാഗത്തെ കണ്ണാടിയും ,മുൻവശത്ത് ഇരുന്ന ഉപകരണങ്ങൾക്കും കേട് പാടുകൾ ഉണ്ടായിട്ടുണ്ട്
പത്തനംതിട്ട സ്വദേശികളുടെതാണ് 'അപകടത്തിൽപ്പെട്ട വാഹനം അപകടത്തിൽ ആർക്കും പരുക്കില്ല