കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയസ്ത്രീകളെയും പുരുഷന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു


കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ സ്ത്രീകളെയും പുരുഷന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിക്കല്‍ കെകെ.കോണം ഹിബാ മന്‍സിലില്‍ ജീമ(29),ഇളമാട് വെള്ളാവൂര്‍ നാസിയ മന്‍സിലില്‍ നാസിയ(28),വര്‍ക്കല രഘുനാഥപുരം ബിഎസ്.മന്‍സിലില്‍ ഷൈന്‍ (38),കുരനാഗപ്പള്ളി മുഴങ്ങോട് മീനത്തേതില്‍ വീട്ടില്‍ റിയാസ്(34)എന്നിവരാണ് പള്ളിക്കല്‍ പോലീസിന്റെ പിടിയിലായത്. ഇവരില്‍ നാസിയക്ക് 5 വയസ്സുള്ള 1 കുട്ടിയും ജീമക്ക് ഒന്നര,4,12 വയസ്സുള്ള ഉള്ള 3 കുട്ടികളും ഉണ്ട്. കഴിഞ്ഞ ഡിസംബര്‍ 26ന് ആണ് കുട്ടികളെ ഉപേക്ഷിച്ച് സ്ത്രീകള്‍ പോയത്. ഇവര്‍ രണ്ടു പേരുടെയും ഭര്‍ത്താക്കന്‍മാര്‍ വിദേശത്താണ്.
ഭര്‍ത്താക്കന്‍മാര്‍ നാട്ടില്‍ ഇല്ലാത്ത സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കുന്ന സംഘത്തില്‍ ഉള്ളവരാണ് അറസ്റ്റിലായ ഷൈനും റിയാസും എന്നും ഷൈന്‍ ഇതുപോലെ 5 പേരെ വലയിലാക്കി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു എന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Previous Post Next Post