എ വി റസൽ സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറി





കോട്ടയം : സിപിഐ എം കോട്ടയം ജില്ലാ  സെക്രട്ടറിയായി എ വി റസലി(60)നെ വീണ്ടും തെരഞ്ഞെടുത്തു. മാമ്മൻ മാപ്പിള ഹാളിൽ നടന്നു വരുന്ന ജില്ലാ സമ്മേളനത്തിലാണ് റസലിനെ തെരഞ്ഞെടുത്തത്.

 ജില്ലാസെക്രട്ടറിയിരുന്ന വി എൻ വാസവൻ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ റസൽ രണ്ടു തവണ ജില്ലാസെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. 

 വി എൻ വാസവൻ നിയമസഭാംഗമായതോടെ കഴിഞ്ഞ മാർച്ചിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു.

38 അംഗ ജില്ലാ കമ്മറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. 4 വനിതകളും ഉണ്ട്.

Previous Post Next Post