തിരുവനന്തപുരം : പ്രഭാത സവാരിക്കിറങ്ങിയ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രാദേശിക നേതാവായ പേരൂർക്കട സ്വദേശി വനജകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ആറോടെ, പാങ്ങോട് സൈനിക ക്യാമ്പിന് സമീപത്തെ എടിഎം കൗണ്ടറിനു മുന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചു. വനജകുമാറിന്റെ മൃതദേഹം പാങ്ങോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വട്ടിയൂർക്കാവ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു വനജകുമാർ. ശാസ്തമംഗലം ശ്രീരംഗം ലെയിൻ മീനാ ഭവനിൽ കൃഷ്ണൻ നായരുടെ മകനാണ്.