പാമ്പാടിയിൽ നിന്നും CPIMജില്ലാ സെക്രട്ടറിയേറ്റിലേയ്ക്ക് ജനകീയ നേതാക്കൾ KM രാധാകൃഷ്ണനും അഡ്വ: റെജി സഖറിയയും

ജോവാൻ മധുമല 
ന്യൂസ് ഡെസ്ക്
പാമ്പാടി : പാമ്പാടിയിൽ നിന്നും CPIM
ജില്ലാ സെക്രട്ടറിയേറ്റിലേയ്ക്ക് ജനകീയ നേതാക്കൾ  അഡ്വ: റെജി സഖറിയയും KM രാധാകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു 
ജനകീയ മുഖമുള്ള രണ്ട് ജനകീയ നേതാക്കൾ ആണ് ഇവർ .
..നിലവിൽ KM രാധാകൃഷ്ണൻ കർഷക സംഘം ജില്ലാ സെക്രട്ടറി ,
KAPCOS ൻ്റെ സംസ്ഥാന പ്രസിഡൻ്റ് ,കോട്ടയം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു  SFI രംഗത്തു നിന്നും വളർന്നു വന്ന രാധാകൃഷ്ണൻ ഒരു കാഥികൻ കൂടിയായിരുന്നു യൂണിവേഴ്സിറ്റി തലത്തിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട് 

അഡ്വ: റെജി സഖറിയ നിലവിൽ 
സി ഐ ടി യു ജില്ലാ പ്രസിഡന്റ്, ദേശീയ കൗൺസിൽ അംഗം, SFI മുൻ ജില്ലാ പ്രസിഡന്റ്, DYFI മുൻ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേന്ദ്ര കമ്മറ്റിയംഗം, MG യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം, കെ.എസ് എഫ് .ഇ . മുൻ ഡയറക്ടർ,പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു SFI രംഗത്തു നിന്നും ഉയന്നു വന്ന അഡ്വ: റെജി സഖറിയ ചങ്ങനാശേരി കോടതിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു 

أحدث أقدم