ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

മലപ്പുറം:  പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു. 89 വയസായിരുന്നു. പരപ്പനങ്ങാടിയിലെ വീട്ടിലാ‍യിരുന്നു അന്ത്യം.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. മലബാര്‍ സമര ചരിത്ര പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. എം. ഗംഗാധരൻ രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പി.കെ. നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി 1933ലാണ് ജനനം. 1954ല്‍ മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാധ്യാപകനായി.

1986ല്‍ മലബാര്‍ കലാപത്തെ കുറിച്ച പ്രബന്ധത്തിന് കാലിക്കറ്റ് സര്‍‌വകലാശാലയില്‍ നിന്ന് പി.എച്ച്‌.ഡി നേടി. കോഴിക്കോട് ഗവ. കോളേജില്‍ ചരിത്രധ്യാപകനായും കോട്ടയം മഹാത്മ ഗാന്ധി സര്‍വകലാശായില്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസില്‍ വിസിറ്റിങ്ങ് പ്രഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Previous Post Next Post