നെയ്യാറ്റിൻകര ​ഗോപന്റെ 'ആറാട്ട്' ആഘോഷമാക്കാൻ ആരാധകർ, പ്രീ ബുക്കിങ് ആരംഭിച്ചു
 
മോഹൻലാൽ നായനായി എത്തുന്ന ആറാട്ട് തിയറ്ററിലേക്ക് എത്തുകയാണ്. മരക്കാറിന് ശേഷം തിയറ്ററിൽ എത്തുന്ന മോഹൻലാൽ ചിത്രത്തെ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആരാധകർ. ഇപ്പോൾ ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

18ന് റിലീസ്

മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത്. മാസ് എന്റർടെയ്നറായി എത്തുന്ന ചിത്രം 18നാണ് തിയറ്ററിൽ എത്തുന്നത്. ബി ഉണ്ണി കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് തരം​ഗമായിരുന്നു. 

കോമഡിക്കൊപ്പം ആക്ഷനും

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. ശ്രദ്ധ ശീനാഥാണ് നായിക. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന തുടങ്ങിയ വലിയ താരനിരയുമുണ്ട്. 
Previous Post Next Post