ബാറില്‍ നിന്നു ഇറങ്ങിവന്നയാളെ പിടിച്ചുപറിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
പത്തനംതിട്ടയില്‍ ബാറില്‍ നിന്നു ഇറങ്ങിവന്നയാളെ പിടിച്ചുപറിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒളിവില്‍ പോയ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വെള്ളായാഴ്ച്ച രാത്രിയായിരുന്നു നഗരമധ്യത്തിലെ പിടിച്ചു പറി. ബാറില്‍ നിന്നിറങ്ങിവന്ന ആളെ നടക്കാന്‍ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയവര്‍ മൊബൈല്‍ ഫോണും പണവുമായി കടക്കുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ നിന്നു പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. മുടത്തുകോണം സ്വദേശി ഷൈനെ പിടികൂടി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഷൈന് ഒപ്പമുണ്ടായിരുന്നയാളെപ്പറ്റി അന്വേഷണ സംഘത്തിന് വ്യക്തമായ വിവരമുണ്ട്. ഇരുവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post