അടിമാലി പന്നിയാറുകുട്ടിക്കു സമീപം കുളത്രക്കുഴിയിൽ ബോലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ രാജകുമാരി സ്വദേശി പട്ടരുമടത്തിൽ സനു വർഗ്ഗീസാണ് മരിച്ചത്. രാവിലെ 7.15 നാണ് അപകടം നടന്നത്. അടിമാലി ഭാഗത്തുനിന്നും വന്ന സനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബോലേറോയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സനു മരണപ്പെട്ടു. രാജകുമാരിയിലെ വാഹന വിൽപ്പനക്കാരനാണ് സനു. ഇടിയുടെ ആഘാതത്തിൽ ബോലേറോ മറിഞ്ഞു സമീപത്തെ റബർ മരത്തിൽ തങ്ങിനിന്നു. ഈ മരത്തിൽ തങ്ങിനിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബോലേറോയിൽ സഞ്ചരിച്ചിരുന്നവർ രാജാക്കാടുനിന്നും 2 മാസം പ്രായമായ കുട്ടിയുമായി ആശുപത്രിയിൽ പോകും വഴിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അടിമാലി അടിമാലി താലൂക്ക് അടുപത്രിയിൽ എത്തിച്ച സാനുവിന്റെ മൃതദേഹം പേസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
ബോലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ഒരാൾ മരിച്ചു സംഭവം ഇന്ന് രാവിലെ
ജോവാൻ മധുമല
0
Tags
Top Stories