തിരു: നെയ്യാറ്റിൻകരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗോകുൽ കൃഷ്ണയെ(14) ആണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നെയ്യാറ്റിൻകര വ്‌ലാങ്ങാമുറിയിലാണ് സംഭവം നടന്നത്. നെയ്യാറ്റിൻകര വിശ്വഭാരതി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഗോകുൽ. സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിന് പിന്നാലെയാണ് ഗോകുൽ ആത്മഹത്യ ചെയ്തത് എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
പത്താം ക്ലാസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ജോവാൻ മധുമല
0