റഷ്യയും ഉക്രെയ്നും തമ്മിലുള്ള യഥാർത്ഥ പ്രശ്നം എന്താണ്? നിങ്ങൾക്ക് അറിയാമോ...







റഷ്യയും ഉക്രെയ്നും തമ്മിലുള്ള യഥാർത്ഥ പ്രശ്നം എന്താണെന്ന് നിങ്ങൾക്കറിയാമോ?
പാമ്പാടിക്കാരൻ ന്യൂസ് ഇത് ചുരുക്കത്തിൽ വിശദീകരിക്കുന്നു

ക്രൈൻ റഷ്യയിൽ നിന്നും വിട്ട് പോയതാണ് (സോവിയറ്റ് യൂണിയൻ്റെ ഭാഗം ), അങ്ങനെ ഒരു രാജ്യം, അതും പൂർണമായും റഷ്യയുമായി ഏറെക്കുറെ അതിർത്തി പങ്കിടുന്ന രാജ്യം.
ഇവിടേക്ക് റഷ്യയുടെ ശത്രുകളെ പോലെ കരുതുന്ന പല രാജ്യകാർക്കും സൈനിക അഭ്യാസം നടത്താനും, അവർക്ക് സൈനിക താവളം ഒരുക്കി കൊടുക്കാനും ഉക്രൈൻ തയ്യാറെടുപ്പ് നടത്തുന്നു,.

അതിന് വേണ്ടി നാറ്റോ സഖ്യത്തിൽ ചേരാനും റഷ്യയുടെ രാജ്യ സുരക്ഷക്ക് വെല്ലുവിളി ആകുന്ന പല കരാറുകളിലും ഒപ്പ് വെക്കാനും തുനിഞ്ഞിറങ്ങുമ്പോൾ, റഷ്യ അത് പാടില്ലെന്ന് പറയുന്നു. അത് അംഗീകരിക്കൻ ഉക്രൈൻ തയ്യാറായില്ല.
എല്ലാം കൊണ്ടും റഷ്യയെക്കാൾ ഒരുപാട് താഴെത്തട്ടിൽ നിൽക്കുന്നതാണ് ഉക്രൈൻ.
 ഉക്രൈൻ പോലെ മറ്റ് ചെറിയ അതിർത്തി രാജ്യങ്ങൾ ഒക്കെ തന്നെ റഷ്യയുടെ ചൊല്പാടിക്ക് സൗഹൃദത്തോടെ നിൽകുമ്പോൾ, ഉക്രൈൻ മാത്രം പല ബാഹ്യ ശക്തികളുടെ മോഹന വാഗ്ദാനങ്ങളിൽ വീണു റഷ്യക്ക് ശത്രുകളെ ഒരുക്കുന്നുവെന്നാണ് അവരുടെ നിരീക്ഷണം.

അമേരിക്ക പോലെ ഉള്ള രാജ്യങ്ങൾ തങ്ങളുടെ തൊട്ട് അതിർത്തിയിൽ വന്ന് സൈനിക പ്രകടനങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന ഭാവി ഭവിഷ്യത്ത് റഷ്യ മുൻകൂട്ടി ആലോചിക്കുന്നു.
Usa, കാനഡ പിന്നെ കുറെ യൂറോപ്യൻ രാജ്യങ്ങളുള്ള നാറ്റോ യിൽ അംഗമാകാനള്ള ഉക്രൈൻ ശ്രമം, ഭാവിയിൽ  റഷ്യക്ക് യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധപ്പെടാൻ ഉള്ള വിലങ്ങു തടിയായി അവർ കാണുന്നു. ചുരുക്കത്തിൽ ഒരു അതിർത്തി പ്രശ്നമാണ് ലോക സമാധാനത്തിന് തന്നെ ഭീഷണിയാകും വിധത്തിൽ ഒരു ഏറ്റുമുട്ടലിൽ എത്തിയിരിക്കുന്നത്. 

യുദ്ധം തുടങ്ങി മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും ഇരു രാജ്യങ്ങളും മധ്യസ്ഥ ചർച്ചകൾക്കായി ഇന്ത്യയെ സമീപിച്ചത് ലോക രാജ്യങ്ങൾക്ക് ഇടയിൽ പുതിയ ഒരു സന്ദേശം കൂടി നൽകുന്നു.
Previous Post Next Post