ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യുക്രൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് മടങ്ങുന്നു. റഷ്യന്‍ സൈനിക നീക്കത്തിന്റെ ഭാഗമായിതങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതായി യുക്രൈന് അറിയിച്ചതിന് പിന്നാലെയാണ് മടക്കം. ഡല്‍ഹിയില്‍ നിന്നും യുക്രൈന് തലസ്ഥാനമായ കീവ്ലേക്ക് പുറപ്പെട്ട എഐ 1947 വിമാനമാണ് യാത്രക്കാരില്ലാതെ ഡല്‍ഹിയിലേക്ക് മടങ്ങിയത്.യുക്രെയ്നില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഈ ആഴ്ച മൂന്ന് പ്രത്യേക വിമാനങ്ങള്‍ എയര്‍ലൈന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.9.15 ഓടെ ഇറാന് വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. സാധാരണഗതിയില്‍, പുറപ്പെടുന്നതിന് ശേഷം അത്തരം അറിയിപ്പ് നല്കിയാല് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ പ്രത്യേക അനുമതി വാങ്ങുകയോ ആണ് ചെയ്യാറ്.
യുക്രൈന് വ്യോമാതിര്‍ത്തി അടച്ചു; യാത്രക്കാരില്ലാതെ എയര്‍ ഇന്ത്യ മടങ്ങി ആശങ്കയോടെ പ്രവാസ ലോകം
ജോവാൻ മധുമല
0
Tags
Top Stories