തെരുവ് നായ ശല്യം ഉണ്ടായാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്? പഞ്ചായത്ത് നടപടി എടുക്കാത്ത പക്ഷം ആരെയാണ് സമീപിക്കേണ്ടത് ??വിശദമായി അറിയാം


പഞ്ചായത്ത് രാജ് ആക്ട് _Section 166 Schedule III 27 & 2001ലെ Animal Birth Controls (Dogs) Rules  Section 6, 7_ പ്രകാരം  പരാതി ലഭിച്ചാൽ പഞ്ചായത്ത് നടപടി എടുക്കേണ്ടതാണ്.

 _Prevention of Cruelty to Animals Act 1960_ പ്രകാരം നായകളെ കൊല്ലുവാനുള്ള അധികാരം പഞ്ചായത്തിന് ഇല്ല.

*പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?*

ക്രിമിനൽ നടപടി ചട്ടം _133 (1)(f)_ പ്രകാരം പൊതുജനങ്ങൾക്ക് കളക്ടറെ സമീപിക്കാം. കളക്ടർ നടപടി എടുക്കേണ്ടതാണ്. മനുഷ്യജീവന് അപകടകരമായ മൃഗങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ട നിയമ ബാധ്യത കലക്ടർക്കുണ്ട്.

*എന്താണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി?*

_WPC 599/2015_ നമ്പറായ കേസിൽ തെരുവുനായയുടെ ആക്രമണം മൂലം പരിക്കു പറ്റുന്ന ആളുകൾക്ക് നഷ്ടപരിഹാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിച്ചു കൊടുക്കുവാനും, ചികിത്സാസൗകര്യങ്ങൾക്ക് വേണ്ട സംവിധാനം ഒരുക്കുവാനുമായിട്ടുമായി Three Member ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.

*തെരുവുനായയെ നിയന്ത്രിക്കുന്നകാര്യത്തിൽ പഞ്ചായത്ത് പരാജയപ്പെട്ടാൽ ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റിയെ സമീപിക്കാമൊ?*

ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ സിരി ജഗൻ കമ്മിറ്റിക്ക് അധികാരമില്ല.

*Animal Birth Control Rules 2001 പ്രകാരം മുനിസിപ്പാലിറ്റിയും/  പഞ്ചായത്തിലും/ കോർപറേഷനിലും തെരുവുനായ നിയന്ത്രണത്തിന് വേണ്ടി എന്ത് നടപടികളാണ് എടുക്കേണ്ടത്?*

തെരുവുനായകളെ പിടിച്ചുകെട്ടി സംരക്ഷിക്കുവാൻ വേണ്ട  ഷെൽട്ടറുകൾ ഉണ്ടാക്കുക, നായകളുടെ എണ്ണം കുറയ്ക്കുവാൻ അവയെ sterilize ചെയ്യുക എന്നീ പ്രവർത്തികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടതാണ്. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ നിയമ പ്രകാരം ഒരു മോണിറ്ററിങ് കമ്മിറ്റി നിലവിൽ ഉണ്ടാവേണ്ടതാണ്. ഈ മോണിറ്ററിംഗ് കമ്മിറ്റി നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിലവിൽ ഉണ്ടോയെന്നും ആരൊക്കെയാണ് അംഗങ്ങൾ എന്നും പഞ്ചായത്തിലേക്ക് വിവരാവകാശനിയമപ്രകാരം എഴുതി ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കും.

*തെരുവുനായയുടെ കടിയേറ്റാൽ പഞ്ചായത്ത്/കോർപറേഷൻ/ മുൻസിപ്പാലിറ്റി നഷ്ടപരിഹാരം കൊടുക്കണമോ?*

നഷ്ടപരിഹാരം കൊടുക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ കോടതി വിധികൾ നിലവിലുണ്ട്.
ലഭിച്ചില്ലെങ്കിൽ പരിക്കേറ്റ ആളുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്. ആവശ്യമായ ചികിത്സ രേഖകൾ സഹിതം അപേക്ഷ കൊടുക്കുവാൻ മറക്കരുത്.

*Justice Siri Jagan Committee, UPAD Office Building, 1st Floor, Neat Specialist Hospital, North Paramara Road, Kochi 17*

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കമ്മിറ്റി സിറ്റിങ് നടത്തുന്നുണ്ട്.

Previous Post Next Post