പാമ്പാടി : കെ കെ റോഡിൽ ആലാംപള്ളി ഭാഗത്തു വ്യാപാരി വ്യവസായി യൂത്ത് വിംഗ് സ്ഥാപിച്ച സൂചന ബോർഡുകൾ പാമ്പാടി സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രശാന്ത് കുമാർ നാടിന് സമർപ്പിച്ചു. ജനമൈത്രി പോലീസുമായി സഹകരിച്ചുകൊണ്ട് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ചെയ്യുന്ന കാര്യങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാമ്പാടി ടൗണിൽ സുരക്ഷാ ക്യാമറകൾ മുൻപ് ഇവർ സ്ഥാപിച്ചിട്ടുണ്ട് യൂത്ത് വിംഗ് പ്രസിഡന്റ് നിതിൻ തര്യൻ, സെക്രട്ടറി പ്രമോദ് ആന്റണി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് എസ്, യൂണിറ്റ് പ്രസിഡന്റ് ഷാജി പി മാത്യു, സെക്രട്ടറി സാലു കുര്യൻ,ഹരികൃഷ്ണൻ, ശ്രീകാന്ത് പിള്ള, എന്നിവർ പ്രസംഗിച്ചു.
പാമ്പാടിയിൽ അപകട വളവുകളിൽ സൂചന ബോർഡുകൾ സ്ഥാപിച്ചു വ്യാപാരി വ്യവസായി യൂത്ത് വിംഗ്
ജോവാൻ മധുമല
0
Tags
Pampady News