ബംഗളുരു ▪️കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ പഴയ ഹുബ്ലി പൊലിസ് സ്റ്റേഷന് നേരെയുണ്ടായ കല്ലേറില്‍ 12 പൊലിസുകാര്‍ക്ക് പരുക്ക്. സംഭവത്തില്‍ 40 പേരെ അറസ്റ്റ് ചെയ്തു. പൊലിസ് വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുസ്ലിം സമുദായത്തിനെതിരെ സാമൂഹിക മാധ്യമത്തില്‍ ഒരാള്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമത്തെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.