പാമ്പാടിയിലെ PWD റോഡുകൾക്ക് ശാപമോ ക്ഷമാകുന്നു.അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ പുനരുധാരണ പരിഗനക്കായി സമർപ്പിച്ച പാമ്പാടിയിലെ മാത്രം റോഡുകളുടെ വിശദാശംങ്ങൾ അറിയാം



പാമ്പാടി കരിമ്പിൽ തോടിന് കുറുകെ എം ജി എം മൃഗാശുപത്രി റോഡിൽ പാലം നിർമ്മിക്കുവാൻ 37 ലക്ഷം രൂപയുടെയും, വത്തിക്കാൻ തോട്ടിൽ മൂരിപ്പാറ കുടിവെള്ള പദ്ധതി പ്രദേശത്തെ തോടിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിന് 10 ലക്ഷത്തിന്റെയും മൈനർ ഇറിഗേഷൻ എടുത്ത എസ്റ്റിമേറ്റും , എം എൽ എ യുടെ ശുപാർശയും , ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനവും ചേർത്ത് പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് ബഹു.ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് അപേക്ഷ നൽകി.പമ്പിങ് ലൈനിൽ കാലഹരണപ്പെട്ട ആസ്ബെസ്റ്റോസ് പൈപ്പ് ആയതിനാൽ പാമ്പാടി ടൗൺ പ്രദേശത്ത് സ്ഥിരമായി പൈപ്പ് പൊട്ടുന്നതായി നൽകിയ നിവേദനത്തിൻ പ്രകാരം പ്രശ്നം പരിഹരിക്കാൻ  ഉടൻ പി. വി. സി പൈപ്പ് ഇടാൻ മന്ത്രിയുടെ ഓഫീസ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി.

പാമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ *1)* കെ ജി കോളേജ് - കങ്ങഴ റോഡ്   (10.800 Kms)

*2)* കുറ്റിക്കൽ - കങ്ങഴ റോഡ് (2.400 Kms)

*3)* മഞ്ഞാം മാക്കൽ - കുന്നേൽപ്പാലം റോഡ് (2 kms)

*4)* പൊത്തൻ പുറം -ദയറാ റോഡ് (5 kms)

*5)* ഷാപ്പുപടി - നെന്മല - കുമ്പന്താനം - കങ്ങഴ റോഡ് (5.300 Kms

*6)* ഉണക്കപ്ലാവ് - പുളിഞ്ചുവട് - പാമ്പാടി ദയറാ റോഡ്
(P C യോഹന്നാൻ റമ്പാൻ റോഡ്) (3 kms),( 7)എട്ടാം മൈൽ RIT റോഡ്, ഡയറ്റ് പടി- മുറിയാങ്കൽ റോഡ്,(8)എട്ടാം മൈൽ- കുന്നേൽ പീടിക -മൂലേപീടിക റോഡ്,(9) കുന്നേൽപ്പീടിക -ഗ്രാമറ്റം റോഡ്,(10)എട്ടാം മൈൽ RIT വർക്ക്‌ ഷോപ്പ് റോഡ്,(11) പയ്യപ്പാടി- -കൊച്ചുമറ്റം-പത്താ ഴക്കുഴി -ഇല്ലിവളവ് -ഗ്രാമറ്റം -മാലം റോഡ്, (12)കെ. ജി കോളേജ് -കുന്നേൽ പാലം-ഓർവയൽ-മുളേക്കുന്ന്‌ റോഡ്,(13)കുറ്റിക്കൽ ബാങ്ക് പടി -മുളേ ക്കുന്ന്-പൂതകുഴി റോഡ്,ആലാംപള്ളി -മാന്തുരുത്തി റോഡ് എന്നിവ പുനരുദ്ധാരണ പ്രവർത്തികൾ ക്കായി മന്ത്രി തല യോഗത്തിൽ സമർപ്പിച്ചു.പി. സി യോഹന്നാൻ റമ്പാൻ റോഡിന് 2.67 കോടി രൂപയുടെയും, കെ. ജി കോളേജ് -കുന്നേൽ പാലം- ഓർവയൽ-മുളേക്കുന്ന് റോഡിൽ ഓർവയൽ- മുളേക്കുന്ന് ഭാഗത്ത് 50 ലക്ഷം രൂപയുടെയും പണികൾ ഉടൻ ആരംഭിക്കുന്നതിന് തീരുമാനം ആയി.വാട്ടർ അതോറിറ്റി പ്രവർത്തികൾ അനുവദിച്ച സമയത്തിനുള്ളിൽ പൂർത്തി ആക്കാത്ത പക്ഷം അനുമതി റദ് ചെയ്ത് റോഡ് പണികൾ പൂർത്തീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.പരമാവധി തുലാവർഷത്തിന് മുൻപ് വാട്ടർ അതോറിറ്റി പ്രവർത്തികൾ പൂർത്തി ആക്കണം.ജല വിഭവ മന്ത്രിയെ കൂടി കൂട്ടി ഉള്ള യോഗം എം എൽ എയുടെ അധ്യക്ഷതയിൽ ഉടൻ ചേരും.മണ്ഡലത്തിലെ പ്രധാന റോഡുകൾ BMBC നിലവാരത്തിൽ ചെയ്യുവാൻ ഉള്ള എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ മന്ത്രി ജില്ലാതലത്തിലെയും പുതുപ്പള്ളി നിയോജക മണ്ഡല പരിധിലെയും,ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.പല സെക്ഷനുകളിലായാണ് മണ്ഡലത്തിലെ റോഡുകൾ എന്നത് പുനരുധാരണത്തിന് സാങ്കേതിക തടസ്സവും കാലതാമസവും ഉണ്ടാക്കുന്നത് പരിഹരിക്കുവാൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിന് PWD സബ് സെക്ഷൻ അനുവദിക്കണമെന്ന എം എൽ എ യുടെ ആവശ്യം അനുഭാവ പൂർണം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.പാമ്പാടി ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ അഡ്വ.സിജു കെ ഐസക്ക് യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post