കോട്ടയം : ഫ്ലാറ്റിന്റെ മുകളിലെ 12-ാം നിലയിൽ നിന്നു വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ ആണ് അപകടത്തിൽ മരിച്ചത് . 15 വയസായിരുന്നു
കോട്ടയം പള്ളിക്കുടം സ്കൂൾ 10 -ാം ക്ലാസ് വിദ്യാർഥിനിയാണ്
ഇന്നലെ രാത്രി 10 നാണ് അപകടമുണ്ടായത്.
ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത് .
ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു . കൺട്രോൾ റൂം പൊലീസ് എത്തി റെയയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു .
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ .