അച്ഛന്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കിയില്ല; 14കാരന്‍ തൂങ്ങിമരിച്ചു






ജബല്‍പൂര്‍: മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാത്തതിനെ തുടര്‍ന്ന് പതിനാലുകാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. 

തിങ്കളാഴ്ചയാണ് കുട്ടിയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ പിതാവ് സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കുറച്ചുദിവസങ്ങളായി മകന്റെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

കൗമാരക്കാരന്‍ ഫോണില്‍ ഗെയിമിന് അടിമയായിരുന്നെന്ന് സിറ്റി സൂപ്രണ്ടന്റ് ഓഫ് പൊലീസ് അലോക് ശര്‍മ്മ പറഞ്ഞു.
أحدث أقدم