ഇരുട്ടടി തുടരുന്നു: ഇന്നും കുട്ടി ഇന്ധന വില, 17 ദിവസത്തില്‍ 11 രൂപയുടെ വര്‍ധന


തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന് 103 രൂപ 94 പൈസയും. കൊച്ചിയില്‍ പെട്രോള്‍ 115 രൂപ 07 പൈസ, ഡീസല്‍ 101 രൂപ 95 പൈസ. കോഴിക്കോട് പെട്രോള്‍ 115 രൂപ 36 പൈസ, ഡീസല്‍ 102 രൂപ 26 പൈസ. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്.

ലോക്സഭയിലും രാജ്യസഭയിലും ഇന്നും പാചകവാതക ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധമുയരും. കോണ്‍ഗ്രസ് ,ടി എം സി , സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉള്ളത്. ധന ബില്ലിന്റെ സമയത്ത് വിഷയം ഉയര്‍ത്തിയതിനാല്‍ ഇനിയും ചര്‍ച്ച അനുവദിക്കില്ലെന്ന നിലപാടിലാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. ഇന്നലെ ലോക്സഭയില്‍ രണ്ടുതവണ സഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം യുക്രൈന്‍ ചര്‍ച്ചയില്‍ ആണ് സഹകരിക്കാന്‍ തയ്യാറായത്.


أحدث أقدم