വിഷുക്കൈനീട്ടം 2022';ഇനി തപാലിൽ എത്തും! സംസ്ഥാനത്ത്ആദ്യമായി വിഷുക്കൈനീട്ടം 2022' ഒരുക്കി കേരള തപാൽ വകുപ്പ്.



പ്രിയപ്പെട്ടവർക്ക് വിഷു കൈനീട്ടം നൽകാം തപാലിൽ. ഇതിനായി വിഷുക്കൈനീട്ടം 2022' ഒരുക്കി കേരള തപാൽ വകുപ്പ്. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും കേരളത്തിലെ തപാൽ ഓഫീസുകളിലേക്ക് വിഷുക്കൈനീട്ടം ഓർഡർ ചെയ്യാം. 10 വരെ ഈ സേവനം എല്ലാ ഡിപ്പാർട്മെന്റൽ തപാൽ ഓഫീസുകളിലും ലഭിക്കും. 100, 200, 500, 1000 തുകകൾ അതിന്റെ കമീഷനോടൊപ്പം ബുക്ക് ചെയ്യാം. അത് പ്രത്യേകം രൂപകൽപ്പന ചെയ്ത കവറുകളിൽ മേൽവിലാസക്കാരന് വിഷുക്കൈനീട്ടമായി എത്തിക്കും. ആദ്യമായാണ് കേരള തപാൽ വകുപ്പ് ഇത്തരമൊരു സേവനം നടപ്പാക്കുന്നത്.


Previous Post Next Post