ബം​ഗ​ളൂ​രു: അ​നു​വ​ദ​നീ​യ​മാ​യ​തി​ലും ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ ലൗ​ഡ്സ്പീ​ക്ക​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ക​ർ​ണാ​ട​ക​ത്തി​ലെ മോ​സ്കു​ക​ളു​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ൾ​ക്കു പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മാ​ത്രം 250 മോ​സ്കു​ക​ൾ​ക്കു നോ​ട്ടീ​സ് ല​ഭി​ച്ചു.

അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പ​ബ്ബു​ക​ളും നി​ശാ ക്ല​ബ്ബു​ക​ളും ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ൾ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ഡി​ജി​പി പ്ര​വീ​ൺ സൂ​ദ് പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.