കോട്ടയം : ആലപ്പുഴ - ചങ്ങനാശേരി (എ.സി) റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 25 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയാതി ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.
കളര്‍കോട് മുതല്‍ പെരുന്ന വരെയുള്ള റോഡിലൂടെ ചരക്ക് വാഹനങ്ങളുടേയും ദീര്‍ഘദൂര വാഹനങ്ങളുടേയും ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
കൊയ്ത്തു യന്ത്രങ്ങള്‍ കയറ്റിയ വാഹനങ്ങള്‍, നെല്ല് കയറ്റി പോകുന്ന വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി. നിയന്ത്രണ വിധേയമായി എണ്ണം കുറച്ചും ചെറിയ ബസ്സുകള്‍ ഉപയോഗിച്ചും സര്‍വീസ് നടത്തും.
കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വീസുകളും ചരക്കു വാഹനങ്ങളും മറ്റ് ദീര്‍ഘഘദൂര വാഹനങ്ങളും അമ്പലപ്പുഴ- തിരുവല്ല റോഡ് വഴി പോകണം.
എ.സി. റോഡിലേക്കു വരേണ്ട ചരക്കു വാഹനങ്ങള്‍ പെരുന്ന - പൂവം (മേപ്രാല്‍ റോഡ്) വഴിയും പെരുന്ന- ഇടഞ്ഞില്ലം- വേങ്ങല്‍- അഴിയിടത്തുചിറ- മേപ്രാല്‍- പുവം വഴിയും പെരുന്ന- കിടങ്ങറ തെക്ക് ഭാഗത്തു കൂടി വരുന്ന വാഹനങ്ങള്‍ പെരുന്ന- മുത്തൂര്‍ ജംഗ്ഷന്‍, പൊടിയാടി- ചക്കുളത്തുകാവ് റോഡ് വഴിയും വടക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പെരുന്ന -ചങ്ങനാശേരി ജംഗ്ഷന്‍- കുമരങ്കരി- കിടങ്ങറ വഴിയും കിടങ്ങറ- മാമ്പുഴക്കരി ഭാഗത്തേക്കുള്ളവ കിടങ്ങറ- മുട്ടാര്‍- ചക്കുളത്തുകാവ്- തലവടി- മിത്രക്കരി- മാമ്പുഴക്കരി വഴിയും പോകണം. മാമ്പുഴക്കരി- വേഴപ്ര ഭാഗത്തേക്കുള്ളവ മിത്രക്കരി- ചങ്ങങ്കരി- തായങ്കരി- വേഴപ്ര വഴി പോകണം.
വേഴപ്ര- മങ്കൊമ്പ് ഭാഗത്തേക്കുളവ തായങ്കരി- ചമ്പക്കുളം- മങ്കൊമ്പ്
വഴിയും കിടങ്ങറ- മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന്‍ ഭാഗത്തേക്കുള്ളവ വെളിയനാട്- പുളിങ്കുന്ന്- മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന്‍ വഴിയും മങ്കൊമ്പ്- പൂപ്പള്ളി ഭാഗത്തേക്കുള്ളവ മങ്കൊമ്പ് - ചമ്പക്കുളം- പൂപ്പള്ളി വഴിയും പൂപ്പള്ളി- കളര്‍കോട് ഭാഗത്തേക്കുള്ളവ പൂപ്പള്ളി- ചമ്പക്കുളം- വൈശ്യംഭാഗം- എസ്.എന്‍. കവല- കളര്‍കോട് വഴിയും പോകണം.