
രാഹുല്‍ മാങ്കൂട്ടത്തിലിനെ എബിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ധ്യംകരിക്കണമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. രാഹുലിനെ കെപിസിസി രാജിവെയ്പ്പിക്കണമമെന്നും രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. ഒരു മൃഗത്തെപ്പോലെ, സൈക്കോ പാത്തിനെപ്പോലെ ഒരു പെണ്‍കുട്ടിയെ ഗര്‍ഭഛിദ്ര ഗുളിക കഴിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ഈ സൈക്കോപാത്തിനെ ആഭ്യന്തര വകുപ്പ് എത്രയുംവേഗം വന്ധ്യംകരിക്കണമെന്നും പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പ്രശാന്ത് ശിവന്റെ പ്രതികരണം.
സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് വി മുരളീധരനും രംഗത്തെത്തിയിരുന്നു. ഗുരുതരമായ കാര്യമാണ് പുറത്തുവന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം ഇത്രയും കാലം ഒഴിവു കഴിവുകള്‍ പറയുകയായിരുന്നെന്നും വി മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നും രാഹുലിനെതിരെ കേസെടുത്ത് അയാളെ അറസ്റ്റ് ചെയ്യണമെന്നും വി മുരളീധരന്‍ പറഞ്ഞു.