ചായക്കടയുടെ മറവിൽ മദ്യ വിൽപ്പന.,315 ലിറ്റർ സ്പിരിറ്റ് പിടികൂടി


ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വന്‍ സ്പിരിറ്റ് വേട്ട. കോഫി ഷോപ്പില്‍ നിന്ന് 315 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്, രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശ മദ്യം വ്യാജമായി നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
കൊട്ടാരത്തില്‍ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരെയാണ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. എഴുകുംവയലിലുള്ള സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പില്‍ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്.അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. സ്പിരിറ്റ് നേര്‍പ്പിച്ച്‌ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍.
Previous Post Next Post