ദുബൈ: ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം കണ്ടെടുത്തത് 40,000 ദിര്‍ഹവും (8 ലക്ഷം ഇന്ത്യന്‍ രൂപ) അറബ്, വിദേശ കറന്‍സികളും. റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഇത്രയും പണം സ്വന്തമാക്കിയത്.
ഭിക്ഷാടനത്തിനെതിരായ ദുബൈ പൊലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്.