പാമ്പാടിയിൽ ഇന്ന് കടമുടക്കം .. കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി പാമ്പാടി യൂണീറ്റിൻ്റെ 45 മത് വാർഷിക പൊതുയോഗവും 2022-24 വർഷത്തേയ്ക്കുള്ള ഭരണസമതി തിരഞ്ഞെടുപ്പും ഇന്ന് ..

ജോവാൻ മധുമല 
പാമ്പാടി.കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി പാമ്പാടി യൂണീറ്റിൻ്റെ 45 മത് വാർഷിക പൊതുയോഗവും 2022-24 വർഷത്തേയ്ക്കുള്ള ഭരണസമതി തിരഞ്ഞെടുപ്പുഇന്ന്9.30 മുതൽ മർച്ചൻ്റ് ഭവനിൽ വച്ച് പ്രസിഡൻ്റ് ഷാജി പി.മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്നു. ജില്ലാ പ്രസിഡൻ്റ് എം.കെ, തോമസുകുട്ടി ഉൽഘാടന കർമ്മം നിർവഹിക്കുന്നതും, മുഖ്യ പ്രഭാഷണം ജില്ലാ ജന.സെക്രട്ടറി എ.കെ.എൻ.പണിക്കരും,
അന്തരിച്ച മുൻ സംസ്ഥാനപ്രസിഡൻ്റ് നസ്സുറുദീൻ സാഹിബിൻ്റെ ഫോട്ടോ അനാഛാദനം പാമ്പാടി സർക്കിൾ ഇൻസെക്‌ടർ പ്രശാന്ത്Man കുമാർ നിർവഹിക്കുന്നു. ആശംസകൾ അർപ്പിച്ചു കൊണ്ട് എബി.സി. കുര്യൻ, ഷിബു കുര്യാക്കോസ്, എൽ.ജി.ഗോപാലകൃഷ്ണൻ നായർ, ജേക്കബ് വർഗീസ്, ജോർജുകുട്ടി.എം.ജോർജ്, ചെറിയാൻ ഫിലിപ്പ്, രാജീവ് എസ് ,നിതിൻ തര്യൻ, ജയേഷ് കുര്യൻ, ഷേർലി തര്യൻ എന്നിവർ സംസാരിക്കുമെന്ന് പ്രസിഡൻ്റ് ഷാജി.പി.മാത്യു, ജന.സെക്രട്ടറി കുര്യൻ സഖറിയാ, ട്രഷറാർ ശ്രീകാന്ത് കെ.പിള്ള എന്നിവർ അറിയിച്ചു.അന്ന് ഉച്ചവരെ പാമ്പാടിയിൽ കട മുടക്കം ആയിരിക്കുമെന്നും അറിയിച്ചു.
أحدث أقدم