ഗുരുവായൂരില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാര വരവ് 5.74 കോടി; 3 കിലോ സ്വര്‍ണം,11 കിലോ വെള്ളി, നിരോധിച്ച ആയിരം, 500 കറന്‍സികളും




 
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത്5,74,64,289 കൂര. ഇന്ന് വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. 

3കിലോ 098 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണം ലഭിച്ചു. വെള്ളി ലഭിച്ചത്11 കിലോ 630 ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 70 കറന്‍സിയും 500ന്റെ 84 കറന്‍സിയും ലഭിച്ചു. എസ്ബിഐ കിഴക്കേ നടശാഖയ്ക്കായിരുന്നു ചുമതല.


أحدث أقدم