കെ. എം മാണി സ്മൃതി സംഗമം ഏപ്രില്‍ 9 ന് കോട്ടയത്ത്







കോട്ടയം. കെ.എം മാണി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം തികയുന്ന ഏപ്രില്‍ 9 ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണി സ്മൃതി സംഗമം നടത്തുമെന്ന് ജനറൽ കൺവീനർ മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ അറിയിച്ചു. 

രാവിലെ 9 ന് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ കെ.എം മാണിയുടെ ഛായാചിത്രത്തില്‍ പുഷ്പാർച്ചന നടത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2 മണിക്ക്  പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 

ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, തോമസ് ചാഴിക്കാടന്‍ എം.പി, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവർ നേതൃത്വം കൊടുക്കും.

വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും. മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കളും, പ്രവര്‍ത്തകരും തിരുനക്കര മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ കെ.എം മാണിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. ചടങ്ങില്‍ വെച്ച് ഓരോ ജില്ലയിലും കുറഞ്ഞത് ഒരു കാരുണ്യഭവനമെങ്കിലും നിര്‍മ്മിക്കുന്നതിനുള്ള പ്രഖ്യാപനവും നടത്തും.


Previous Post Next Post