രണ്ട് വടികളെടുത്തുകുത്തി, സാരി വലിച്ചുകെട്ടി; സ്ത്രീയുടെ സമയോചിത ഇടപെടല്‍; വന്‍ ട്രെയിന്‍ അപകടം ഒഴിവായി




പാളത്തില്‍ ചുവന്ന സാരി കുറുകെ കെട്ടിയിട്ടതിന്റെ ദൃശ്യം
 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് വന്‍ തീവണ്ടി അപകടം ഒഴിവാക്കിയ ഒരു സ്ത്രീയുടെ ചിത്രങ്ങളാണ്. വയലിലേക്ക് പോകുകയായിരുന്ന യുവതി തന്റെ മനസ്സാന്നിധ്യം കൊണ്ട് നൂറ് കണക്കിനാളുകളുടെ ജീവനാണ് രക്ഷിച്ചത്.

യുവതി മുറിച്ചുകടക്കുന്നതിനിടെയാണ് പാളത്തിനിടയില്‍ വലിയ വിള്ളല്‍ കണ്ടത്. എന്നാല്‍ ട്രെയിന്‍ എത്താന്‍ സമയം ആകുകയും ചെയ്തു. അതിനിടെ യുവതി തന്റെ സാരി രണ്ട് വടിക്കമ്പില്‍ പാളത്തിന് കുറുകെ കെട്ടിയതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

യുപി പൊലീസ് സച്ചിന്‍ കൗശിക്കും യുവതിയുടെ ചിത്രം ട്വിറ്ററില്‍ പങ്കിട്ടു. യുവതി പരിഭ്രാന്തി കാട്ടാതെ മനോധൈര്യത്തോടെയാണ് ഇടപെട്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അരമണിക്കൂറിലേറെ സമയമെടുത്താണ് പാളം നേരെയാക്കിയത്. തുടര്‍ന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനകം ആയിരക്കണക്കിനാളുകളാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.


Previous Post Next Post