തലയോലപ്പറമ്പ്: സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു.വൈക്കം വടക്കേനട തുണ്ടുതറയില്‍ രാമചന്ദ്രന്റ മകന് കെ.ആര്. ബിജു(52) വാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.45 ന് തലയോലപ്പറന്പ് കാര്‍ണിവല്‍ സിനിമ തീയറ്ററിനു സമീപമായിരുന്നു അപകടം
എറണാകുളത്തുനിന്നും മുണ്ടക്കയത്തേക്കു പോകുകയായിരുന്ന ഗുരുദേവ് ബസ് തലപ്പാറയില്‍ ആളെ ഇറക്കിയ ശേഷം വൈക്കത്തേക്ക് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.