കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു




ആലപ്പുഴ :ദേശീയ പാതയിൽ അമ്പലപ്പുഴയിൽ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നു. 
മൂന്നുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരണമടഞ്ഞത്. കാറിൽ സഞ്ചരിച്ചവരാണ് മരിച്ചവർ. ഇവർ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളെന്നാണ് സൂചന.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടമെന്നാണ് നി​ഗമനം.
أحدث أقدم